+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ങ്കേ​തി​ക ത​ക​രാ​ർ; ല​ണ്ട​ൻ എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ​ത്. 160 യാ​ത്ര ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ
സാ​ങ്കേ​തി​ക ത​ക​രാ​ർ; ല​ണ്ട​ൻ എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ​ത്. 160 യാ​ത്ര ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി.

ഉ​ച്ച​യ്ക്ക് 1.20 ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​യി​രു​ന്നു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ​നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി.

എ​ന്നാ​ൽ ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത്. വി​മാ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.
More in Latest News :