മുംബൈ: ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഗ്ലെൻ ഫിലിപ്സും ഐപിഎലിലേക്ക്. രാജസ്ഥാൻ റോയൽസുമായി താരം കരാർ ഒപ്പുവച്ചു. 2021 ഐപിഎൽ രണ്ടാം ഭാഗത്തിനായി താരം ടീമിനൊപ്പം ചേരും. യുഎഇയിലാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നടക്കുന്നത്.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ രണ്ടാം ഭാഗത്ത് റോയൽസിനൊപ്പം ഉണ്ടാവില്ല. കുഞ്ഞുണ്ടായതിനാൽ ബട്ലർ പിന്മാറുകയായിരുന്നു. ഇതോടെയാണ് ടീം മറ്റൊരു വിദേശ താരത്തിന്റെ സേവനം തേടിയത്.
ബട്ലർക്ക് പുറമേ ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, ലിയാം ലിവിംഗ്സ്റ്റണ് എന്നീ താരങ്ങളുടെ സേവനവും രണ്ടാം ഭാഗത്തിൽ റോയൽസിന് ലഭിക്കില്ല. സ്റ്റോക്സ് മാനസിക സമ്മർദ്ദം മൂലം തത്കാലം കളിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ആർച്ചർ പരിക്കിൽ നിന്നും മുക്തനായിട്ടില്ല. ഇന്ത്യയിൽ നടന്ന ആദ്യ ഭാഗത്തിനിടയിൽ തന്നെ ബയോ ബബ്ളിലെ സമ്മർദ്ദം മൂലം ലിവിംഗ്സ്റ്റണ് പിന്മാറിയിരുന്നു.