കോട്ടയം: ഓടിച്ചാടി കളിച്ചു നടക്കേണ്ട പ്രായത്തിൽ രോഗക്കിടക്കയിലായതിന്റെ സങ്കടത്തിലാണ് കാഞ്ഞിരപ്പള്ളി സ്വദേശിനി ഐഡ മരിയ. നട്ടെല്ലിന് വളവുണ്ടായതോടെയാണ് കുട്ടി രോഗക്കിടക്കയിലായത്. രോഗം മൂർച്ഛിച്ചതോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.
എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഐഡ അടുത്തകാലം വരെ സാധാരണ കുട്ടികളെപോലെ ഓടിനടന്നവളാണ്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ രോഗം അവളെയും കുടുംബത്തെയും തളർത്തിക്കളഞ്ഞു.
കാഞ്ഞിരപ്പള്ളി പള്ളിക്കുന്നേൽ പരേതനായ ജോണി വർഗീസിന്റെയും ജയിനമ്മയുടെയും മൂന്ന് മക്കളിൽ ഇളയവളാണ് ഐഡ. മൂത്ത മകൾ പ്ലസ് ടു വിദ്യാർഥിനിയാണ്. രോഗിയായ ഐഡയ്ക്ക് ഒരു ഇരട്ട സഹോദരി കൂടിയുണ്ട്.
കുട്ടി രോഗക്കിടക്കയിലായതിനിടെ പിതാവ് അർബുദ രോഗബാധിതനായി മരിച്ചത് കുടുംബത്തിന് കൂടുതൽ തിരിച്ചടിയായി. ഇതോടെ കുടുംബത്തിന്റെ വരുമാന മാർഗവും അടഞ്ഞു. മൂന്ന് പെണ്‍കുട്ടികളുമായി മാതാവ് ജയിനമ്മ ദുരിത ജീവിതം നയിക്കുകയാണ്. ബന്ധുക്കളുടെ സഹായത്താലാണ് നിലവിൽ ചികിത്സയും വീട്ടുചിലവുകളും നടന്നുപോകുന്നത്.
കുട്ടിയുടെ ചികിത്സയ്ക്കായി ഏകദേശം ആറ് ലക്ഷത്തോളം രൂപയാണ് കുടുംബം കണ്ടെത്തേണ്ടത്. അർബുദ രോഗിയായിരുന്ന ഭർത്തവിനും പിന്നാലെ മകൾക്കും ചികിത്സകൾ നടത്തി കുടുംബം കടുത്ത സാമ്പത്തിക പ്രസിസന്ധിയിലായി. അതിനാൽ സുമനസുകൾ സഹായിച്ചാൽ മാത്രമേ കുടുംബത്തെ ദുരിതത്തിൽ നിന്നും കരകയറ്റാൻ കഴിയൂ
ഐഡയ്ക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം charity@deepika.com ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്..