അഗർത്തല: ത്രിപുരയിൽ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ പിജുഷ് കാന്തി ബിശ്വാസ് പാർട്ടിയിൽ നിന്ന് രാജിവച്ചു. താൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിൽ നിന്നും വിരമികുകയാണെന്നും പിജുഷ് ട്വിറ്ററിൽ കുറിച്ചു.
താൻ ടിപിസിസി പ്രസിഡന്റ് (ആക്ടിംഗ്) ആയിരുന്ന സമയത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും നൽകിയ സഹകരണത്തിന് താൻ ആത്മാർഥമായി നന്ദി പറയുന്നു. സോണിയ ഗാന്ധിക്കും തന്റെ ആത്മർഥമായ നന്ദിയെന്നും പിജുഷ് കാന്തി ബിശ്വാസ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസിൽ പിജുഷ് ചേരുമെന്നാണ് റിപ്പോർട്ടുകൾ. ത്രിപുരയിലെ മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും വരും ദിവസങ്ങളിൽ തൃണമൂലിൽ ചേർന്നേക്കും.
ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നു തൃണമൂൽ. അഭിഷേക് ബാനർജിയും മുകുൾ റോയിയുടേയും നേതൃത്വത്തിലാണ് തൃണമൂൽ ത്രിപുരയിലെ നീക്കങ്ങൾ നടത്തിവരുന്നത്.
കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ട് തൃണമൂലിൽ ചേരുകയുണ്ടായി.