തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ കണക്കെടുപ്പിലെ അപാകതകൾ പരിഹരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങൾ അനുസരിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനിത ശിശു വികസന സെക്രട്ടറി ചെയർപേഴ്സണായും ഡയറക്ടർ കൺവീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകൾ ജില്ലാ ശിശു സംരക്ഷണസമിതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ അന്തിമ തീരുമാനം സമിതിയുടേതാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.