+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ടി​ച്ചു​കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​ച്ച് താ​ലി​ബാ​ൻ; എ​ല്ലാ​വ​രും കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ

കാ​ബൂ​ൾ‌: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​ച്ചു. കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​യ ഇ​ന്ത്യ​ക്കാ​രെ​യാ​ണ് താ​ലി​ബാ​ൻ പി​ടി​ച്ചു​കൊ​
പി​ടി​ച്ചു​കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​ച്ച് താ​ലി​ബാ​ൻ; എ​ല്ലാ​വ​രും കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ
കാ​ബൂ​ൾ‌: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​ച്ചു. കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​യ ഇ​ന്ത്യ​ക്കാ​രെ​യാ​ണ് താ​ലി​ബാ​ൻ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മെ​ത്തി​യ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചി​ല​രെ പി​ടി​ച്ചു​കൊ​ണ്ടു​പോ​ക​യും ചെ​യ്തു. വി​ട്ട​യ​ച്ച​വ​ർ ഇ​പ്പോ​ൾ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ഉ​ട​നെ ഇ​വി​ടെ​നി​ന്നും വ്യോ​മ​മാ​ർ​ഗം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​യ ഇ​ന്ത്യ​ക്കാ​രെ യാ​ത്രാ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നേ​ര​ത്തെ, കാ​ബൂ​ളി​ലെ ചി​ല വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 150 ഓ​ളം പേ​രെ താ​ലി​ബാ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ താ​ലി​ബാ​ൻ ഇ​ത് നി​ഷേ​ധി​ച്ചി​രു​ന്നു.
More in Latest News :