തൃശൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ യുവാവിനെ ഗവ. മെഡിക്കൽ കോളജ് പോലീസ് ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണാപുരം പന്തം പ്ലാവിൽ വീട്ടിൽ മുനീർ ഇക്ബാൽ (23) ആണ് അറസ്റ്റിലായത്.
അവണൂർ പഞ്ചായത്തു പരിധിയിൽ വാടകയ്ക്കു താമസിക്കുന്ന പെണ്‍കുട്ടിയുമായി രണ്ടുമാസം മുന്‍പാണ് യുവാവ് ഇൻസ്റ്റഗ്രാമിലൂടെ പരിചയം സ്ഥാപിച്ചത്. കഴിഞ്ഞ 15നു തൃശൂരിലെത്തിയ യുവാവ് പെണ്‍കുട്ടിയെയും കൊണ്ടു ബംഗളൂരുവിലേക്കു പോവുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം സൈബര്‍സെല്ലിന്റെ സഹായത്താല്‍ ഇരുവരെയും പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.