വയനാട്: വയനാട്ടിൽ യുവാവ് മുങ്ങി മരിച്ചു. കാരാപ്പുഴ ഡാമിലാണ് സംഭവം. വാഴവറ്റ കുറമ കോളനിയിലെ അശ്വിനാണ് മരിച്ചത്. സ്വകാര്യ റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിൽ അശ്വിൻ അകപ്പെടുകയായിരുന്നു.
കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൽപ്പറ്റ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ബത്തേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി.