ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ വ്യോമസേനയുടെ വിമാനം അയക്കുന്നു. വ്യോമസേനയുടെ എസി 17 വിമാനമാണ് അയക്കുന്നത്.
ഇന്ത്യക്കാർക്ക് കാബൂളിലെ വിമാനത്താവളത്തിലേക്ക് എത്താൻ കഴിഞ്ഞാൽ എത്രയും വേഗം വിമാനം അഫ്ഗാൻ തലസ്ഥാനത്തേക്ക് പറക്കും. കാബൂളിൽ വിമാനം സുഗമമായി ഇറക്കുന്നതിന് യുഎസുമായി ചേർന്ന് ഇന്ത്യ പ്രവർത്തിച്ചുവരികയാണ്.
250 ൽ അധികം പേരെ വിമാനത്തിൽ തിരികെ എത്തിക്കാൻ കഴിയുമെന്നാണ് ഇന്ത്യ കരുതുന്നത്. എന്നാൽ എത്ര പേർക്ക് കാബൂൾ വിമാനത്താവളത്തിൽ എത്താൻ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ചെക്പോസ്റ്റുകൾ സ്ഥാപിച്ച് ആളുകൾ രാജ്യത്തിനു പുറത്തുപോകുന്നതിനെ നിയന്ത്രച്ചുവരികയാണ്.