+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണ​ത്തി​ര​ക്കി​ൽ പെ​രു​കി; 20,224 പേ​ര്‍​ക്ക് കോ​വി​ഡ്, ടി​പി​ആ​ർ 17 ശ​ത​മാ​ന​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20,224 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,19,385 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​
ഓ​ണ​ത്തി​ര​ക്കി​ൽ പെ​രു​കി; 20,224 പേ​ര്‍​ക്ക് കോ​വി​ഡ്, ടി​പി​ആ​ർ 17 ശ​ത​മാ​ന​ത്തി​ൽ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20,224 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,19,385 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.94 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 99 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 19,345 ആ​യി.

19,205 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 785 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 137 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 1,82,285 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 17,142 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 35,84,634 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

97 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 22, പാ​ല​ക്കാ​ട് 21, വ​യ​നാ​ട് 12, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍ 8 വീ​തം, എ​റ​ണാ​കു​ളം 6, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് 4 വീ​തം, മ​ല​പ്പു​റം 2, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

തൃ​ശൂ​ര്‍-2795, എ​റ​ണാ​കു​ളം-2707, കോ​ഴി​ക്കോ​ട്-2705, മ​ല​പ്പു​റം-2611, പാ​ല​ക്കാ​ട്-1528, കൊ​ല്ലം-1478, ആ​ല​പ്പു​ഴ-1135, കോ​ട്ട​യം-1115, ക​ണ്ണൂ​ര്‍-1034, തി​രു​വ​ന​ന്ത​പു​രം-835, പ​ത്ത​നം​തി​ട്ട-797, വ​യ​നാ​ട്-524, ഇ​ടു​ക്കി-520, കാ​സ​ര്‍​ഗോ​ഡ്-440.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

തൃ​ശൂ​ര്‍-2776, എ​റ​ണാ​കു​ളം-2659, കോ​ഴി​ക്കോ​ട്-2665, മ​ല​പ്പു​റം-2481, പാ​ല​ക്കാ​ട്-1042, കൊ​ല്ലം-1470, ആ​ല​പ്പു​ഴ-1119, കോ​ട്ട​യം-1049, ക​ണ്ണൂ​ര്‍-918, തി​രു​വ​ന​ന്ത​പു​രം-811, പ​ത്ത​നം​തി​ട്ട-764, വ​യ​നാ​ട്-506, ഇ​ടു​ക്കി-511, കാ​സ​ര്‍​ഗോ​ഡ്-434.
More in Latest News :