ബെർലിൻ: ജർമനിയുടെ ഔദ്യോഗിക മാധ്യമമായ ഡോയ്ചവെല്ലെയുടെ മാധ്യമപ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ ഭീകരർ വെടിവച്ചുകൊന്നു. മാധ്യമപ്രവർത്തകനായി വീടുതോറും കയറിയിറങ്ങി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരർ ഇദ്ദേഹത്തിന്റെ ബന്ധുവിനെ കൊലപ്പെടുത്തിയത്.
മാധ്യമപ്രവർത്തകന്റെ മറ്റൊരു ബന്ധുവിന് വെടിവയ്പിൽ പരിക്കേറ്റു. മറ്റുള്ളവർ ഭീകരരുടെ പിടിയിൽനിന്നും രക്ഷപെട്ടു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
ഡോയ്ചവെല്ലെ ഡയറക്ടർ ജനറൽ പീറ്റർ ലിംബർഗ് കൊലപാതകത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ മാധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വധഭീഷണി നിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. മൂന്ന് ഡോയ്ചവെല്ലെ മാധ്യമപ്രവർത്തകരുടെ വീടുകളിൽ താലിബാൻ റെയ്ഡ് നടത്തിയിരുന്നു.