+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​നി​ലെ തു​രു​മ്പെ​ടു​ത്ത സീ​റ്റ് മ​റി​ഞ്ഞു വീ​ണു; യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു

തൃ​ശൂ​ർ: യാ​ത്ര​ക്കാ​ർ ഇ​രു​ന്ന​തോ​ടെ ട്രെ​യി​നി​ലെ തു​രു​മ്പെ​ടു​ത്ത സീ​റ്റ് മ​റി​ഞ്ഞു വീ​ണു. പി​ന്നി​ലെ സീ​റ്റി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ല​പ്പു​ഴ ക​ണ്ണൂ​ർ സ്
ട്രെ​യി​നി​ലെ തു​രു​മ്പെ​ടു​ത്ത സീ​റ്റ് മ​റി​ഞ്ഞു വീ​ണു; യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു
തൃ​ശൂ​ർ: യാ​ത്ര​ക്കാ​ർ ഇ​രു​ന്ന​തോ​ടെ ട്രെ​യി​നി​ലെ തു​രു​മ്പെ​ടു​ത്ത സീ​റ്റ് മ​റി​ഞ്ഞു വീ​ണു. പി​ന്നി​ലെ സീ​റ്റി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ല​പ്പു​ഴ - ക​ണ്ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ലാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ലെ സീ​റ്റു​ക​ൾ തു​രു​ന്പെ​ടു​ത്തു മ​റി​ഞ്ഞു​വീ​ഴു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പി​ന്നി​ലി​രി​ക്കു​ന്ന​വ​രു​ടെ കാ​ലു​ക​ൾ ഒ​ടി​യു​മാ​യി​രു​ന്നു​വെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

സം​ഭ​വം യാ​ത്ര​ക്കാ​ർ ടി​ടി​ഇ​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ കൈ​മ​ല​ർ​ത്തി. മാ​സ​ങ്ങ​ളോ​ളം ട്രെ​യി​നു​ക​ൾ ഓ​ടാ​തെ കി​ട​ന്ന​തോ​ടെ പ​ല​തും തു​രു​ന്പെ​ടു​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ​യാ​ണ് ട്രെ​യി​നു​ക​ൾ വീ​ണ്ടും സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
More in Latest News :