പെരുമ്പാവൂർ: വീട്ടിലെ പോർച്ചിൽ കിടന്ന മിനിലോറി കത്തിനശിച്ചു. പെരുമ്പാവൂർ പാറപ്പുറം തെറ്റിക്കോട്ട് ലെയ്നിൽ ആനന്ദവിലാസം ഭാസ്ക്കർ പ്രകാശിന്റെ വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്കാണ് പുലർച്ചെ നാലോടെ തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
വീട്ടുകാർ ഉണർന്നതിനാൽ തീ പടരുന്നത് തടയാൻ കഴിഞ്ഞു. വാഹനം ഭാഗികമായി കത്തിനശിച്ചു. പെരുമ്പാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ പൂർണമായും അണച്ചത്. വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
വീട്ടുകാർ ഉണർന്നതിനാൽ തീ പടരുന്നത് തടയാൻ കഴിഞ്ഞു. വാഹനം ഭാഗികമായി കത്തിനശിച്ചു. പെരുമ്പാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ പൂർണമായും അണച്ചത്. വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.