കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് അമലയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെയാണ് അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയത്.
നേരത്തെ അര്‍ജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈല്‍ ഫോണിനെക്കുറിച്ചും അറിയുന്നതിനാണ് കസ്റ്റംസ് അമലയെ ചോദ്യം ചെയ്തത്. അമലയുടെ അമ്മ നല്കിയ പണം കൊണ്ടാണ് വീട് വച്ചത് എന്നാണ് അര്ജുന് മൊഴി നല്‍കിയതെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
അമലയെ ചോദ്യം ചെയ്യുന്നതിലൂടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത നേടുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. സ്വര്‍ണക്കടത്ത് സംബന്ധിച്ച കാര്യം അമലയ്ക്ക് അറിയാമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തും.