+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ക്കി​ട​ക മാ​സ പൂ​ജ: ശ​ബ​രി​മ​ല വെ​ള്ളി​യാ​ഴ്ച തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: ക​ർ​ക്കി​ട​ക മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​
ക​ർ​ക്കി​ട​ക മാ​സ പൂ​ജ: ശ​ബ​രി​മ​ല വെ​ള്ളി​യാ​ഴ്ച തു​റ​ക്കും
തി​രു​വ​ന​ന്ത​പു​രം: ക​ർ​ക്കി​ട​ക മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി വി.​കെ.​ജ​യ​രാ​ജ് പോ​റ്റി ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും. തു​ട​ർ​ന്ന് ത​ന്ത്രി വി​ഭൂ​തി പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യും. പി​ന്നീ​ട് ഉ​പ​ദേ​വ​ത ക്ഷേ​ത്ര ന​ട​ക​ളും തു​റ​ക്കും. പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ന്നി​ലെ ആ​ഴി​യി​ൽ മേ​ൽ​ശാ​ന്തി അ​ഗ്നി പ​ക​രും.

17ന് ​പു​ല​ർ​ച്ചെ മു​ത​ൽ മാ​ത്ര​മേ മ​ല​ക​യ​റി ഭ​ക്ത​ർ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചേ​രു​ക​യു​ള്ളൂ. ഒ​രു ദി​വ​സം 5000 ഭ​ക്ത​ർ​ക്ക് വീ​തം ദ​ർ​ശ​ന​ത്തി​നാ​യി അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ലു​ടെ മാ​ത്ര​മേ ഭ​ക്ത​ർ​ക്ക് ഇ​ക്കു​റി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കൂ. മ​ല ക​യ​റാ​ൻ അ​നു​മ​തി ല​ഭി​ച്ച​വ​ർ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ ര​ണ്ട് ഡോ​സ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ ക​രു​ത​ണം.

നെ​യ്യ​ഭി​ഷേ​കം, ഉ​ദ​യാ​സ്ത​മ​ന പൂ​ജ, ക​ള​ഭാ​ഭി​ഷേ​കം, ക​ല​ശാ​ഭി​ഷേ​കം, പ​ടി​പൂ​ജ എ​ന്നി​വ ക്ഷേ​ത്ര​ന​ട തു​റ​ന്നി​രി​ക്കു​ന്ന അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​കും. പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 21ന് ​രാ​ത്രി ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും.
More in Latest News :