തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണെന്ന് സിനിമാ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തെലുങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്നും സജി ചെറിയാൻ മറുപടിയായി പറഞ്ഞു.
വ്യാപാരികളോടും സിനിമക്കാരോടും സർക്കാറിന് വിരോധമൊന്നും ഇല്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കും. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് സർക്കാർ ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും മാധ്യമങ്ങളോട് സജി ചെറിയാൻ വ്യക്തമാക്കി.
നേരത്തേ, കേരളത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ആറോളം മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിൽ നിന്ന് മാറ്റിയിരുന്നു. മോഹൻലാൽ നായകനാവുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണവും തെലുങ്കാനയിലേക്ക് മാറ്റിയിരുന്നു.