ഇറ്റാനഗർ: അരുണാചൽപ്രദേശിലെ അപ്പർ സിയാംഗ് ജില്ലയിൽ മിഗിംഗിലെ താത്കാലിക ക്യാന്പിൽനിന്ന് ടൂടിംഗിലെ സൈനിക ക്യാന്പിലേക്ക് 11 ജവാന്മാരുമായി വന്ന ട്രക്ക് കൊക്കയിലേക്കു വീണ് ഒരു ജവാൻ മരിച്ചു. നാലു ജവാന്മാർക്കു ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച രാവിലെ 7.10നായിരുന്നു സംഭവം. പരിക്കേറ്റവരിൽ മൂന്നുപേരെ സൈനിക ഹെലികോപ്റ്ററിൽ ഗോഹട്ടി സൈനിക ആശുപത്രിയിലും ഒരാളെ ടിൻസുകിയ ജില്ലയിലെ ആശുപത്രിയിലുമെത്തിച്ചു.
ബുധനാഴ്ച രാവിലെ 7.10നായിരുന്നു സംഭവം. പരിക്കേറ്റവരിൽ മൂന്നുപേരെ സൈനിക ഹെലികോപ്റ്ററിൽ ഗോഹട്ടി സൈനിക ആശുപത്രിയിലും ഒരാളെ ടിൻസുകിയ ജില്ലയിലെ ആശുപത്രിയിലുമെത്തിച്ചു.