+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​ര​ത്തെ വീ​ടു​ക​ള്‍ പൊ​ളി​ക്കില്ല; ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ല​ക്ഷ​ദ്വീ​പ്

ക​വ​ര​ത്തി: ക​ട​ൽ​തീ​ര​ത്ത് നി​ന്ന് 20 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ല​ക്ഷ‍​ദ്വീ​പ് ഭ​ര​ണ​കൂ​ടം റ​ദ്ദാ​ക്കി. ക​വ​ര​ത്തി​യി​ല
തീ​ര​ത്തെ വീ​ടു​ക​ള്‍ പൊ​ളി​ക്കില്ല; ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ല​ക്ഷ​ദ്വീ​പ്
ക​വ​ര​ത്തി: ക​ട​ൽ​തീ​ര​ത്ത് നി​ന്ന് 20 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ല​ക്ഷ‍​ദ്വീ​പ് ഭ​ര​ണ​കൂ​ടം റ​ദ്ദാ​ക്കി. ക​വ​ര​ത്തി​യി​ലെ 80 ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ നോ​ട്ടീ​സാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ല്‍ റ​ദ്ദാ​ക്കി​യ​ത്.

നി​ര്‍​മാ​ണ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ജൂ​ൺ 25നാ​യി​രു​ന്നു തീ​ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നോ​ട്ടീ​സ് റ​ദ്ദാ​ക്കി കൊ​ണ്ട് ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫി​സ​ർ എ​ൻ. ജ​മാ​ലു​ദ്ദീ​നാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നോ​ട്ടീ​സ് ചോ​ദ്യം ചെ​യ്ത് ദ്വീ​പ് നി​വാ​സി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.
More in Latest News :