ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നടൻ വിജയിക്കെതിരേ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സിനിമയിലെ സൂപ്പർ ഹീറോ വെറും "റീൽ ഹീറോ' ആകരുതെന്ന് കോടതി വിമർശിച്ചു. നടന്റെ ഹർജി കോടതി തള്ളി.
പിഴയായി ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിൽ അടയ്ക്കണം. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ജനങ്ങൾക്ക് മാതൃകയാകുകയാണ് വേണ്ടതെന്നും കോടതി ഓർമിപ്പിച്ചു.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഹർജി നൽകിയിരുന്നത്.