തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. കടകളുടെ പ്രവൃത്തി സമയം നീട്ടി. ഡി വിഭാഗം ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാത്രി എട്ടുവരെ തുറക്കാം.
ഡി വിഭാഗത്തിൽ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ഏഴ് വരെ കടകള്‍ തുറക്കാം. അതേസമയം, ശനിയും ഞായറും നടപ്പാക്കിവരുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ബാങ്കുകളിൽ ഇടപാടുകാർക്ക് പ്രവേശിക്കാം.