ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രി പി. രംഗരാജന് കുമരമംഗലത്തിന്റെ ഭാര്യ കിറ്റി കുമരമംഗലം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മൂന്നാമതൊരാൾ കൂടി പിടിയിൽ. സുരാജ് എന്ന ഡ്രൈവറെയാണ് മധ്യപ്രദേശിൽ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ഇയാളിൽനിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഈ മാസം ആറിനാണ് വസന്ത്വിഹാറിലെ വീട്ടിൽ കിറ്റിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ചയ്ക്കിടെ പ്രതികൾ കൊലപാതകം നടത്തുകയായിരുന്നു.