ന്യൂഡൽഹി: ഡല്‍ഹിയില്‍ കോവിഷീല്‍ഡ് വാക്സിന് രൂക്ഷമായ ക്ഷാമം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നിരവധി വാക്സിനേഷന് കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയയാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹിയിൽ വീണ്ടും വാക്സിൻ തീർന്നു. കേന്ദ്രം തരുന്നത് ഒന്നോ രണ്ടോ ദിവസത്തെ മാത്രം വാക്സിനാണ്. പിന്നീട് ദിവസങ്ങളോളം വാക്സിൻ സെന്ററുകൾ അടച്ചിടേണ്ടിവരുന്നു. ഇത്ര ദിവസമായിട്ടും നമ്മുടെ രാജ്യത്തെ വാക്സിനേഷൻ പ്രദ്ധതി എന്തുകൊണ്ടാണ് ഇങ്ങനെ തുടരുന്നത്.- മനീഷ് ശിശോദിയ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 10 വരെ 36,310 ഡോസ് വാക്സിന് മാത്രമേ നല്കാന് സാധിച്ചുള്ളു. പ്രതിദിനം ശരാശരി 1.5 ലക്ഷം ഡോസ് വാക്സിനാണ് ഡല്‍ഹിയില്‍ നല്‍യിരുന്നത്.
ഡല്‍ഹിയിലേതിന് സമാന പ്രതിസന്ധിയാണ് മഹാരാഷ്ട്രയും നേരിടുന്നത്.