ലക്നോ: ഉത്തര്‍പ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. പിലിഫിത്ത് ടൈഗര്‍ റിസര്‍വില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.
വനത്തിലെ ഗുംഗ്റായ്-ഡിയൂറിയ റോഡില്‍ വച്ചാണ് കണ്ഹായി(25), സോനു (25), മോനു എന്നിവരെ കടുവ ആക്രമിച്ചത്. തൊട്ടടുത്ത മരത്തില്‍ കയറി മോനു രക്ഷപെട്ടു. എന്നാല്‍ മറ്റു രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.