+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രേ​ഷ്മ​യ്ക്ക് 14 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടുകൾ; ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വു​മാ​യും സൗ​ഹൃ​ദം

ചാ​ത്ത​ന്നൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന രേ​ഷ്മ​യ്ക്ക് ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വു​മാ​യും ഫേ​സ്ബു​ക്ക് സൗ​ഹൃ​ദം. വ​ർ​ക്ക​ല സ്വ​ദേ​ശി
രേ​ഷ്മ​യ്ക്ക് 14 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടുകൾ; ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വു​മാ​യും സൗ​ഹൃ​ദം
ചാ​ത്ത​ന്നൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന രേ​ഷ്മ​യ്ക്ക് ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വു​മാ​യും ഫേ​സ്ബു​ക്ക് സൗ​ഹൃ​ദം. വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ ആ​ളു​മാ​യാ​ണ് സൗ​ഹൃ​ദം. ഇ​യാ​ൾ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്.

ജ​യി​ലി​ൽ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​മ​ന്ന​തി​നി​ടെ​യാ​ണ് രേ​ഷ്മ ഇ​ക്കാ​ര്യം പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​ത്. ത​നി​ക്ക് 14 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്നാ​ണ് രേ​ഷ്മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ രേ​ഷ്മ​യു​മാ​യി ചാ​റ്റു ചെ​യ്ത​വ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രു​മാ​യും രേ​ഷ്മ​യ്ക്ക് ഫേ​സ്ബു​ക്ക് വ​ഴി സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഫേ​സ്ബു​ക്ക് കാ​മു​ക​നൊ​പ്പം പോ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് രേ​ഷ്മ നേ​ര​ത്തെ ത​ന്നെ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. അ​ന​ന്തു എ​ന്ന കാ​മു​ക​നാ​യി ചാ​റ്റ് ചെ​യ്തി​രു​ന്ന​ത് ജീ​വ​നൊ​ടു​ക്കി​യ ബ​ന്ധു​ക്ക​ളാ​യ ഗ്രീ​ഷ്മ​യും ആ​ര്യ​യു​മാ​ണെ​ന്ന് വി​വ​രം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഷ്മ​യെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
More in Latest News :