ന്യൂഡൽഹി: രാജ്യത്തെ ഒന്നാംനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സിഎൻജി കാറുകളുടെ വില വർധിപ്പിച്ചു. പുതിയ വിലകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സിഎൻജി വാഹനങ്ങൾക്ക് 15,000 രൂപവരെ ഇനി വിലകൂടും. നിർമാണത്തിലെ ചെലവുകൾ വർധിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കാൻ തീരുമാനമായത്. പെട്രോൾ വാഹനങ്ങളുടെ വിലയും വൈകാതെ കൂട്ടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.