അമൃത്സർ: പഞ്ചാബില്‍ ശിവക്ഷേത്രം അടിച്ചുതകര്‍ത്ത കേസിലെ പ്രതി പിടിയില്‍. അഹമ്മദ്ഗഡ് സ്വദേശി ജതീന്ദര്‍ സിംഗാണ് പിടിയിലായത്.
സരൗദ് ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. ക്ഷേത്രത്തിലെ ശിവലിംഗവും നന്ദി വിഗ്രഹവും മറ്റ് വിഗ്രഹങ്ങളും ഇയാള്‍ തകര്‍ത്തു. രാവിലെ ക്ഷേത്രം തുറന്ന പൂജാരിയാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ പ്രദേശവാസികളെ വിവരമറിയിച്ചു.
പ്രദേശവാസികൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ആക്രമണം നടത്താനുണ്ടായ കാരണം വ്യക്തമല്ല.