തിരുവനന്തപുരം: കേരളത്തിന്റെ വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഡൽഹിക്കു പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരെ കാണും.
കേരളത്തിൽ വ്യവസായ പദ്ധതികൾ തുടങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നു പ്രചാരണം വ്യാപകമാകുന്നതിനിടയിലാണു മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡൽഹിക്കു പോകുന്ന മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്നു വിവിധ കേന്ദ്രമന്ത്രിമാരേയും കാണും.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കു ശേഷമാണു പിണറായി ഡൽഹിയിലെത്തുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പിണറായി വിജയൻ ആദ്യമായാണു പ്രധാനമന്ത്രി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.