തിരുവനന്തപുരം: കേന്ദ്രത്തിൽ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതു വഴി കേന്ദ്ര സർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസിലാക്കിയതിനു ശേഷം ഇക്കാര്യത്തിൽ നടപടികൾ കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങൾക്ക് ആശങ്ക ഉണ്ടാകുന്നതു സ്വാഭാവികമാണ്. സഹകരണം സംസ്ഥാന വിഷയമാണ്. മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അതിനായി കേന്ദ്രത്തിൽ ഒരു മന്ത്രാലയം രൂപീകരിക്കേണ്ട ആവശ്യം സാധാരണ നിലയിലില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.