തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് ദർശനം നടത്താൻ അനുമതി. കർക്കടകമാസ പൂജയ്ക്ക് 5,000 പേരെ അനുവദിക്കാൻ തീരുമാനിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് ആയവർക്കുമാണ് അനുമതി.
48 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് പരിഗണിക്കുക. വെർച്വൽ ക്യൂ വഴിയാണ് ബുക്കിംഗ്. 17 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും.