തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ സിപിഎം കമ്മിഷനെ നിയോഗിച്ചു. മണ്ഡലത്തിന്റെ ചുമതലയുള്ള ജി.സുധാകരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്തില്ലെന്ന പരാതിയിലാണ് അന്വേഷണം. വിഷയം രണ്ടംഗ കമ്മിഷന് അന്വേഷിക്കും.
എളമരം കരീമും കെ.ജെ തോമസും ആണ് അംഗങ്ങൾ. ഇതിനൊപ്പം പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി.
സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കപ്പെട്ട ജി.സുധാകരൻ പകരം മത്സരിച്ച തനിക്കു സഹകരണമൊന്നും നൽകിയില്ലെന്നായിരുന്നു സലാം ആരോപണം ഉന്നയിച്ചത്. തന്നെ എസ്ഡിപിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കു സുധാകരൻ കൂട്ടുനിന്നതായും ആദ്യ ഘട്ടത്തിൽ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയില്ലെന്നും സലാം ജില്ലാ കമ്മിറ്റിയിൽ വിമർശിച്ചു.
വിമർശനമുയർന്ന ജില്ലാ, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍നിന്നും സുധാകരൻ വിട്ടുനിന്നിരുന്നു. സുധാകരൻ പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.