+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ സ​മാ​ജ്‌​വാ​ദി പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മം; പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​യ്ക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. ഒ​രു സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​
യു​പി​യി​ൽ സ​മാ​ജ്‌​വാ​ദി പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മം; പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​യ്ക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. ഒ​രു സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ര​ണ്ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, മൂ​ന്ന് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ത​ദ്ദേ​ശ ത​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ സ​മാ​ജ്‌​വാ​ദി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പ​മെ​ത്തി​യ വ​നി​താ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

യു​വ​തി​ക്ക് നേ​രെ പാ​ഞ്ഞെ​ടു​ത്ത ര​ണ്ടു​പേ​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക കീ​റി​ക്ക​ള​യു​ക​യും വ​സ്ത്ര​ക്ഷേ​പം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ത് സ​ര്‍​ക്കാ​രി​നെ ഏ​റെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ഴ്ത്തി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യ​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, യു​വ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് ആ​രോ​പി​ച്ചു.
More in Latest News :