+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കു​റ​യു​ന്നു; ഹ​രി​യാ​ന​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം

ച​ണ്ഡീ​ഗ​ഡ്: കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹ​രി​യാ​ന​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നം. ഒ​ന്‍​പ​ത് മു​ത​ല്‍ 12 ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജൂ​ല
കോ​വി​ഡ് കു​റ​യു​ന്നു; ഹ​രി​യാ​ന​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം
ച​ണ്ഡീ​ഗ​ഡ്: കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹ​രി​യാ​ന​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നം. ഒ​ന്‍​പ​ത് മു​ത​ല്‍ 12 ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജൂ​ലൈ 16 മു​ത​ലും ആ​റാം ക്ലാ​സ് മു​ത​ല്‍ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജൂ​ലൈ 23 മു​ത​ലും ക്ലാ​സ് ആ​രം​ഭി​ക്കും. ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം പി​ന്നീ​ട് സ്വീ​ക​രി​ക്കും.

മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്ര​വും കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ ഹാ​ജ​രാ​ക്ക​ണം. സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് നി​ര്‍​ത്ത​ലാ​ക്കി​ല്ല. പ​ഠ​നം ഓ​ണ്‍​ലൈ​നാ​യി മ​തി​യെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ങ്ങ​നെ ത​ന്നെ തു​ട​രാ​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.
More in Latest News :