തിരുവല്ല: കല്ലൂപ്പാറയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോർജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജോർജിയെ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും കാണാതായിരുന്നു.
ഇരവിപേരൂരിലുള്ള സൂപ്പർമാർക്കറ്റില്‍ അച്ഛൻ അജു വർഗീസിനെ കൊണ്ടു വിട്ടതിനുശേഷമാണ് ജോർജിയെ കാണാതായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ ജോർജിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതേതുടർന്ന് ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് രാത്രി എട്ടോടെ ജോർജിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തിയത്. ജോർജി സഞ്ചരിച്ച കാറും ഇവിടെ നിന്നും കണ്ടെത്തി.
ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എഞ്ചിനിയറിംഗ് ബിരുദധാരിയാണ് ജോർജി.