+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. മാ​സ്ക് ധ​രി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര​
കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. മാ​സ്ക് ധ​രി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് ത​ല​വ​ൻ വി.​കെ പോ​ൾ പ​റ​ഞ്ഞു. യു​ദ്ധം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ടാ​മ​ത്തെ ത​രം​ഗം ഇ​തു​വ​രെ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴും അ​പ​ക​ട​ര​മാ​യി തു​ട​രു​ക​യാ​ണ്. ര​ണ്ടാം ത​രം​ഗം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ന്തു​ട​രേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും വി.​കെ പോ​ൾ പ​റ​ഞ്ഞു.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലെ ആ​ൾ​ക്കൂ​ട്ടം രോ​ഗം പ​ട​രാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലാ​വ് അ​ഗ​ർ​വാ​ൾ അ​റി​യി​ച്ചു. ഇ​ത് ന​മ്മു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വൈ​റ​സി​നു​ള്ള തു​റ​ന്ന ക്ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :