തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത ഫോട്ടോകൾ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടേയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നതായി പരാതി. പരാതികളിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ ക്രമീകരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ ഇരയായാൽ ഉടൻ വിവരം അറിയിക്കണമെന്നും പോലീസ് പറയുന്നു.