ന്യൂഡൽഹി: പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്ന് വാട്സ് ആപ്പ്. സ്വകാര്യ നയങ്ങൾക്ക് വിധേയരാകാത്തതിന്റെ പേരിൽ സേവനങ്ങൾ തടയുകയുമില്ല. ഡാറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നതു വരെ ഇന്ത്യയിൽ സ്വകാര്യത നയം മരവിപ്പിക്കുകയാണെന്നും വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.
സ്വാകാര്യത നയം താത്കാലികമായി മരവിപ്പിക്കുകയാണെന്നാണ് വാട്സ് ആപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ കോടതിയിൽ അറിയിച്ചത്. വരും ദിവസങ്ങളിൽ വാട്സ് ആപ്പിന്റെ പ്രവർത്തനങ്ങളിൽ മറ്റൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തില്ല.
എന്നാൽ, സമയാ സമയങ്ങളിൽ വരുന്ന അപ്ഡേറ്റുകളെക്കുറിച്ച് ഉപയോക്താക്കളെ അറിയിച്ചു കൊണ്ടിരിക്കും. ഇന്ത്യയിൽ ഡേറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നത് വരെ ഇതു തുടരുമെന്നും വാട്സ് ആപ്പ് പ്രസ്താവനയിലും വ്യക്തമാക്കി.