+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ഥി തൊ​ഴി​ലാ​ളി​ക്കു​നേ​രെ വീ​ണ്ടും ക്രൂ​ര​ത; ക​വ​ർ​ച്ചാ സം​ഘം സ്കൂ​ട്ട​റി​ൽ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ വീ​ണ്ടും ക​വ​ർ​ച്ചാ സം​ഘം അ​തി​ഥി തൊ​ഴി​ലാ​ളി​യെ സ്കൂ​ട്ട​റി​ൽ വ​ലി​ച്ചി​ഴ​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ന​ജ്മു​ൽ ശൈ​ഖി​നെ​യാ​ണ് സ്കൂ​ട്ട​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം റ
അ​തി​ഥി തൊ​ഴി​ലാ​ളി​ക്കു​നേ​രെ വീ​ണ്ടും ക്രൂ​ര​ത; ക​വ​ർ​ച്ചാ സം​ഘം സ്കൂ​ട്ട​റി​ൽ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ വീ​ണ്ടും ക​വ​ർ​ച്ചാ സം​ഘം അ​തി​ഥി തൊ​ഴി​ലാ​ളി​യെ സ്കൂ​ട്ട​റി​ൽ വ​ലി​ച്ചി​ഴ​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ന​ജ്മു​ൽ ശൈ​ഖി​നെ​യാ​ണ് സ്കൂ​ട്ട​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്.

ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ ന​ജ്മു​ലി​നെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ന​ജ്മു​ൽ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഘം പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന് പു​റ​ത്തി​റ​ങ്ങി. ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന ഇ​യാ​ൾ ക​വ​ർ​ച്ച സം​ഘ​ത്തി​ന്‍റെ പി​ന്നാ​ലെ പാ​ഞ്ഞു.

ര​ണ്ടു പേ​രാ​ണ് ക​വ​ർ​ച്ച​യ്ക്കാ​യി മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ​ത്. മൂ​ന്നാ​മ​ൻ സ്കൂ​ട്ട​റി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ന​ജ്മു​ലി​ന്‍റെ പ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്ന് ഓ​ടി​യെ​ത്തി​യ ക​വ​ർ​ച്ച​ക്കാ​ർ കാ​ത്തു​കി​ട​ന്ന സ്കൂ​ട്ട​റി​ൽ ക​യ​റി പാ​ഞ്ഞു. പി​ന്നാ​ലെ​യെ​ത്തി​യ ന​ജ്മു​ൽ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ​പി​ടി​ച്ച് നി​ർ​ത്തു​വാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ക​വ​ർ​ച്ചാ സം​ഘം ന​ജ്മു​ലി​നെ​യും വ​ലി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​യി. റോ​ഡി​ൽ ശ​രീ​ര​മു​ര​ഞ്ഞ് പ​രി​ക്കേ​റ്റ ന​ജ്മു​ൽ സ്കൂ​ട്ട​റി​ൽ​നി​ന്നും പി​ടി​വി​ട്ട് വീ​ഴു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നാം തീ​യ​തി​യും സ​മ​നാ​മാ​യ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ബി​ഹാ​ര്‍ റി​ഷ​ന്‍​ഗ​ഞ്ച് സ്വ​ദേ​ശി അ​ലി അ​ക്ബ​റി​നെ ക​വ​ര്‍​ച്ച​സം​ഘം റോ​ഡി​ലൂ​ടെ ബൈ​ക്കി​ല്‍ വ​ലി​ച്ചി​ഴ​ച്ചു. ഇ​രു കാ​ല്‍​മു​ട്ടു​ക​ള്‍​ക്കും കാ​ല്‍​പ്പ​ത്തി​യി​ലും പു​റ​ത്തും പ​രി​ക്കേ​റ്റ അ​ലി അ​ക്ബ​ര്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യി​രു​ന്നു.
More in Latest News :