+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം: കേ​ന്ദ്ര സം​ഘ​ത്തി​ന് സം​തൃ​പ്തി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്ര സം​ഘം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്
കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം: കേ​ന്ദ്ര സം​ഘ​ത്തി​ന് സം​തൃ​പ്തി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്ര സം​ഘം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ എ​ന്നി​വ​യെ​ല്ലാ​മാ​ണ് സം​ഘം പ​രി​ശോ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ളി​ലും സം​ഘം സം​തൃ​പ്ത​രാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ത്തെ ധ​രി​പ്പി​ച്ചു. സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ വാ​ക്സി​ൻ ആ​വ​ശ്യ​മാ​ണെ​ന്ന് അ​വ​രെ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തെ അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷം ഡോ​സ് വാ​ക്സി​ൻ ഒ​രു ദി​വ​സം എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം സം​സ്ഥാ​ന​ത്തു​ണ്ട്. ജൂ​ലൈ​യി​ൽ 90 ല​ക്ഷം വാ​ക്സി​ൻ അ​ധി​കം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജ​ന​സം​ഖ്യ വെ​ച്ച് നോ​ക്കു​മ്പോ​ൾ ഒ​ന്നാം ത​രം​ഗ​ത്തി​ലും ര​ണ്ടാം ത​രം​ഗ​ത്തി​ലും കോ​വി​ഡ് വ​ന്ന​വ​രു​ടെ നി​ര​ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ കു​റ​വാ​ണ്. എ​ന്നാ​ൽ, രോ​ഗം വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ ഇ​വി​ടെ കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ ശ​ക്തി​പ്പെ​ടു​ത്ത​ണം. ഈ ​നി​ർ​ദേ​ശ​ത്തോ​ട് കേ​ന്ദ്ര സം​ഘം യോ​ജി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം ത​രം​ഗം മ​റി​ക​ട​ക്കാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.
More in Latest News :