തൊടുപുഴ: ഇടുക്കിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ മൺവെട്ടി കൊണ്ട് അടിച്ചുകൊന്ന് കുഴിച്ചു മൂടി. രാജാക്കാടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജാർഖണ്ഡ് സ്വദേശി ദന്ദൂർ ആണ് കൊല്ലപ്പെട്ടത്.
ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു ദന്ദൂർ. മദ്യപാനത്തെതുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഇദ്ദേഹത്തിന്റെ സുഹൃത്ത് ദേവ്ചരനെ പോലീസ് അറസ്റ്റ് ചെയ്തു.