+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെ​ന്മാ​ർ​ക്ക് വീ​ണു, ഇ​നി ഇം​ഗ്ല​ണ്ട് - ഇ​റ്റ​ലി ക​ലാ​ശ​പ്പോ​രാ​ട്ടം

വെം​ബ്ലി: യൂ​റോ ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ഡെ​ന്മാ​ർ​ക്കി​നെ കീ​ഴ​ട​ക്കി ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ന് ടി​ക്ക​റ്റ് എ​ടു​ത്തു. എ​ക്സ്ട്രാ ടൈം ​വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​
ഡെ​ന്മാ​ർ​ക്ക് വീ​ണു, ഇ​നി ഇം​ഗ്ല​ണ്ട് - ഇ​റ്റ​ലി ക​ലാ​ശ​പ്പോ​രാ​ട്ടം
വെം​ബ്ലി: യൂ​റോ ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ഡെ​ന്മാ​ർ​ക്കി​നെ കീ​ഴ​ട​ക്കി ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ന് ടി​ക്ക​റ്റ് എ​ടു​ത്തു. എ​ക്സ്ട്രാ ടൈം ​വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​ളു​ക​ൾ​ക്കാ​ണ് ഇം​ഗ്ല​ണ്ട് ഡെ​ന്മാ​ർ​ക്കി​നെ വീ​ഴ്ത്തി​യ​ത്.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം ലീ​ഡെ​ടു​ത്ത​ത് ഡെ​ന്മാ​ർ​ക്കാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ട് ഗോ​ളു​ക​ൾ തി​രി​ച്ച​ടി​ച്ച് ഇം​ഗ്ല​ണ്ട് ഫൈ​ന​ൽ ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും 1-1 എ​ന്ന സ്കോ​റി​ന് സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ങ്ങി​യ​ത്. എ​ക്സ്ട്രാ ടൈ​മി​ൽ ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ഹാ​രി കെ​യ്നാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി വി​ജ​യ​ഗോ​ൾ നേ​ടി.

30-ാം മി​നി​റ്റി​ൽ മി​ക്കേ​ൽ ഡം​സ്ഗാ​ർ​ഡ് ആ​ണ് ഡെ​ന്മാ​ർ​ക്കി​നാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 39-ാം മി​നി​റ്റി​ലെ സി​മോ​ണ്‍ കെ​യ​റി​ന്‍റെ പി​ഴ​വ് ഡെ​ന്മാ​ർ​ക്കി​നി​നെ വ​ലി​യ തി​രി​ച്ച​ടി​യാ​യി. താ​ര​ത്തി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് ഇം​ഗ്ല​ണ്ടി​ന് സ​മ​നി​ല ല​ഭി​ച്ച​ത്. 104-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഹാ​രി കെ​യ്നി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ഇം​ഗ്ല​ണ്ട് യൂ​റോ ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. 1996-ൽ ​സെ​മി ഫൈ​ന​ലി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​തി​നു​മു​ൻ​പു​ണ്ടാ​യ വ​ലി​യ നേ​ട്ടം. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​റ്റ​ലി​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 12.30നാ​ണ് ഫൈ​ന​ൽ.
More in Latest News :