+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റും ര​വി​ശ​ങ്ക​ർ പ്ര​സാ​ദും രാ​ജി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യ്ക്കു മു​ന്നോ​ടി​യാ​യി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റും ടെ​ലി​കോം മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദും രാ​ജി​വ​ച്ചു. മോ​ദി സ​ർ​ക്കാ
കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റും ര​വി​ശ​ങ്ക​ർ പ്ര​സാ​ദും രാ​ജി​വ​ച്ചു
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യ്ക്കു മു​ന്നോ​ടി​യാ​യി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റും ടെ​ലി​കോം മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദും രാ​ജി​വ​ച്ചു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ വ​ക്താ​വാ​യി​രു​ന്ന പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​ടെ രാ​ജി അ​പ്ര​തീ​ക്ഷി​ത​മാ​യി.

ഇ​വ​രു​ൾ​പ്പെ​ടെ 12 മ​ന്ത്രി​മാ​രെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​നും രാ​ജി​വ​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്ത​തി​ൽ വ​ലി​യ വി​മ​ർ​ശ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​ണ് ഹ​ർ​ഷ​വ​ർ​ധ​ന്‍റെ ക​സേ​ര തെ​റി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

കേന്ദ്രമന്ത്രിസഭയിൽ നിന്നു രാജിവച്ചവർ

1. രവിശങ്കർ പ്രസാദ്
2. പ്രകാശ് ജാവ്ഡേക്കർ
3. രമേശ് പൊക്രിയാൽ നിഷാങ്ക്
4. ഡോ. ഹർഷ വർധൻ
5. തവർചന്ദ് ഗെലോട്ട്
6. ഡി.വി. സദാനന്ദ ഗൗഡ
7. സന്തോഷ് കുമാർ ഗാങ്വർ
8. ബാബുൾ സുപ്രിയോ
9. ധോത്രെ സഞ്ജയ് ഷമാരോ
10. രത്തൻലാൽ കടാരിയ
11. പ്രതാപ് ചന്ദ്ര സാരംഗി
12. ദേവശ്രീ ചൗധുരി
More in Latest News :