കൊച്ചി: കോവിഡ് കാലത്ത് മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. മഹാമാരിയുടെ കാലത്ത് ഇത്തരം ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ആൾക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായും കോടതി നിരീക്ഷിച്ചു. ചൊവ്വാഴ്ചയ്ക്കകം എക്സൈസ് കമ്മീഷണർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.