+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്; സ്മൃ​തി ഇ​റാ​നി​യെ ഒ​ഴി​വാ​ക്കി​യേ​ക്കും

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ പു​ന​സം​ഘ​ട​ന ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കും. നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളേ​യും യു​വാ​ക്ക​ളേ​യും ഇ​ത്ത​വ​ണ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. മ​ല​യാ
രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്; സ്മൃ​തി ഇ​റാ​നി​യെ ഒ​ഴി​വാ​ക്കി​യേ​ക്കും
ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ പു​ന​സം​ഘ​ട​ന ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കും. നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളേ​യും യു​വാ​ക്ക​ളേ​യും ഇ​ത്ത​വ​ണ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. മ​ല​യാ​ളി വ്യ​വ​സാ​യി​യും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള രാ​ജ്യ​സ​ഭ അം​ഗ​വു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പു​തി​യ മ​ന്ത്രി​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തുന്ന​തി​നൊ​പ്പം നി​ല​വി​ലെ ചി​ല മ​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കു​ക​യും ചി​ല​രു​ടെ വ​കു​പ്പു​ക​ള്‍ മാ​റ്റു​ക​യും ചെ​യ്യു​ന്നു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​ൻ, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ര​മേ​ശ് പൊ​ക്രി​യാ​ൽ, തൊ​ഴി​ൽ​മ​ന്ത്രി സ​ന്തോ​ഷ് ഗാം​ഗ്വ​ർ എ​ന്നി​വ​ർ ഇ​തി​നോ​ട​കം രാ​ജി​വ​ച്ചി​ട്ടു​ണ്ട്. സ്മൃ​തി ഇ​റാ​നി​യേ​യും മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യേ​ക്കും. അ​വ​ർ​ക്ക് യു​പി​യു​ടെ ചു​മ​ത​ല ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി. ​മു​ര​ളീ​ധ​ര​ന് മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി പ്ര​മോ​ഷ​ൻ കി​ട്ടി​യേ​ക്കും എ​ന്നാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന സൂ​ച​ന. അ​ദ്ദേ​ഹ​ത്തി​ന് ടൂ​റി​സം വ​കു​പ്പി​ന്‍റെ സ്വ​ത​ന്ത്ര ചു​മ​ത​ല ന​ൽ​കും എ​ന്നാ​ണ് സൂ​ച​ന.
More in Latest News :