+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇം​ഗ്ല​ണ്ട് ടീ​മി​ൽ ഏ​ഴ് പേ​ർ​ക്ക് കോ​വി​ഡ്; സ്റ്റോ​ക്സ് പു​തി​യ ക്യാ​പ്റ്റ​ൻ

ല​ണ്ട​ൻ: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് ര​ണ്ടു​നാ​ൾ മാ​ത്രം ശേ​ഷി​ക്കേ ഇം​ഗ്ല​ണ്ട് ഏ​ക​ദി​ന ടീ​മി​ലെ ഏ​ഴ് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ടീം ​സ്റ്റാ​ഫി​ലെ നാ​ല് അം​ഗ​ങ്ങ​
ഇം​ഗ്ല​ണ്ട് ടീ​മി​ൽ ഏ​ഴ് പേ​ർ​ക്ക് കോ​വി​ഡ്; സ്റ്റോ​ക്സ് പു​തി​യ ക്യാ​പ്റ്റ​ൻ
ല​ണ്ട​ൻ: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് ര​ണ്ടു​നാ​ൾ മാ​ത്രം ശേ​ഷി​ക്കേ ഇം​ഗ്ല​ണ്ട് ഏ​ക​ദി​ന ടീ​മി​ലെ ഏ​ഴ് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ടീം ​സ്റ്റാ​ഫി​ലെ നാ​ല് അം​ഗ​ങ്ങ​ൾ​ക്കും മൂ​ന്ന് ക​ളി​ക്കാ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ക​ളി​ച്ച ഏ​ക​ദി​ന ടീ​മി​നെ പൂ​ർ​ണ​മാ​യും നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി.

പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും പു​തി​യ ടീ​മി​നെ ഇ​ന്ന് ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ഇ​സി​ബി (ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ർ​ഡ്) അ​റി​യി​ച്ചു. പ​രി​ക്കി​നെ തു​ട​ർ​ന്ന് വി​ട്ടു​നി​ന്ന ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സി​നെ നാ​യ​ക​നാ​യി നി​യ​മി​ച്ചു ക​ഴി​ഞ്ഞു. ഇം​ഗ്ലീ​ഷ് കൗ​ണ്ടി ട്വ​ന്‍റി-20 -യി​ൽ ക​ളി​ക്കു​ന്ന നി​ര​വ​ധി താ​ര​ങ്ങ​ളെ ബോ​ർ​ഡ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ളി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പൂ​ർ​ണ​മാ​യും പു​തി​യ ടീ​മി​നെ രം​ഗ​ത്തി​റ​ക്കാ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​തി​നാ​ൽ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചേ​ക്കും. എ​യി​ൻ മോ​ർ​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റ-20 പ​ര​മ്പ​ര​ക​ളി​ൽ സ​മ്പൂ​ർ​ണ ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :