+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​സോ​റാ​മി​ൽ നി​ന്ന് മാ​റ്റം; പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഗോ​വ ഗ​വ​ർ​ണ​റാ​കും

ന്യൂ​ഡ​ൽ​ഹി: മി​സോ​റാം ഗ​വ​ര്‍​ണ​റാ​യി​രു​ന്ന പി.​എ​സ് ശ്രീ​ധ​ര​ന്‍​പി​ള്ള​യെ സ്ഥ​ലം മാ​റ്റി ഗോ​വ ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. പു​തി​യ ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള​യെ ഗോ
മി​സോ​റാ​മി​ൽ നി​ന്ന് മാ​റ്റം; പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഗോ​വ ഗ​വ​ർ​ണ​റാ​കും
ന്യൂ​ഡ​ൽ​ഹി: മി​സോ​റാം ഗ​വ​ര്‍​ണ​റാ​യി​രു​ന്ന പി.​എ​സ് ശ്രീ​ധ​ര​ന്‍​പി​ള്ള​യെ സ്ഥ​ലം മാ​റ്റി ഗോ​വ ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. പു​തി​യ ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള​യെ ഗോ​വ​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ ഗ​വ​ര്‍​ണ​ര്‍​മാ​രെ നി​യ​മി​ച്ച​ത്.

ഹ​രി​ബാ​ബു കം​മ്പാ​ട്ടി​യാ​ണ്‌ പു​തി​യ മി​സോ​റാം ഗ​വ​ർ​ണ​ർ. ഹ​രി​യാ​ന ഗ​ല​വ​ര്‍​ണ​റാ​യി​രു​ന്ന സ​ത്യ​ദേ​വ് നാ​രാ​യ​ണ് ആ​ര്യ​യെ ത്രി​പു​ര​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി. ത്രി​പു​ര ഗ​വ​ര്‍​ണ​റാ​യി​രു​ന്ന ര​മേ​ശ് ബൈ​സി​നെ ജാ​ര്‍​ഖ​ണ്ഡ് ഗ​വ​ര്‍​ണ​റാ​ക്കി.

നി​ല​വി​ല്‍ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് മ​ന്ത്രി​യാ​യ ത​വ​ർ ച​ന്ദ് ഗെ​ലോ​ട്ട് ക​ര്‍​ണാ​ട​ക ഗ​വ​ര്‍​ണ​റാ​കും. മ​ന്ത്രി​സ​ഭാ പു​ന:​സം​ഘ​ട​ന​യ്ക്ക് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ത​വ​ർ ച​ന്ദ് ഗെ​ലോ​ട്ടി​നെ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റാ​ക്കു​ന്ന​ത്. മം​ഗു​ഭാ​യ് ചാം​ഗ്നാ​ഭാ​യ് പ​ട്ടേ​ല്‍ മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റാ​കും. ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റാ​യി രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​റേ​യും നി​യ​മി​ച്ചു.
More in Latest News :