+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​സ്റ്റാ​ൻ സ്വാ​മി അന്തരിച്ചു

മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഈ​ശോ സ​ഭാ വെെ​ദി​ക​ൻ ഫാ. ​സ്റ്റാ​ൻ സ്വാ​മി (84) അ​ന്ത​രി​ച്ചു. ഇ​ന്ന് ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്ന് ബോം​ബെ ഹൈ​ക്കോ
ഫാ. ​സ്റ്റാ​ൻ സ്വാ​മി അന്തരിച്ചു
മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഈ​ശോ സ​ഭാ വെെ​ദി​ക​ൻ ഫാ. ​സ്റ്റാ​ൻ സ്വാ​മി (84) അ​ന്ത​രി​ച്ചു. ഇ​ന്ന് ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​വി​വ​രം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

എ​ൽ​ഗാ​ർ പ​രി​ഷ​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ ജ​സ്യൂ​ട്ട് വൈ​ദി​ക​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ഗ​ണി​ക്കാ​തെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. 2020 ഒ​ക്ടോ​ബ​ർ മു​ത​ൽ ത​ട​വി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​തോ​ടെ ആ​രോ​ഗ്യ​സ്ഥി​തി കൂ​ടു​ത​ൽ മോ​ശ​മാ​യി.

ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ച് ബോം​ബെ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട് അ​ദ്ദേ​ഹ​ത്തെ മും​ബൈ​യി​ലെ ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​തി​നി​ടെ കോ​വി​ഡ് ബാ​ധി​ത​നാ​കു​ക​യും ചെ​യ്തു. ചി​കി​ത്സ​യ്ക്കി​ടെ ശ​നി​യാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത് നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി. ഇ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.
More in Latest News :