കൊല്ലം: ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് മോശമായി സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ എം.മുകേഷിനെതിരേ പ്രതിഷേധവുമായി കെഎസ്യു രംഗത്ത്. എംഎൽഎയുടെ ഓഫീസിലേക്ക് പ്രതിഷേധക്കാർ ചൂരലുമായി പ്രകടനം നടത്തി.
പെരുമാറ്റം തിരുത്തിയില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും കെഎസ്യു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് സന്നാഹം ഓഫീസിന് മുന്നിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലത്തു നിന്നും വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് മുകേഷ് പരുഷമായി സംസാരിച്ചത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരേ വിമർശനമുയർന്നിരുന്നു.