തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമോ എന്ന് ഇന്നറിയാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ശനിയാഴ്ച നടക്കേണ്ട യോഗം മുഖ്യമന്ത്രിയുടെ തിരക്കുകളെ തുടർന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറയാത്ത സാഹചര്യത്തിൽ നേരിയ ഇളവുകളോടെ നിലവിലുള്ള രീതിയിൽ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നിയന്ത്രണം തുടരാനാണു സാധ്യത. നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾ അടുത്ത ബുധനാഴ്ച വരെയാണ്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ജീവിത മാർഗത്തെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ നിവേദനങ്ങൾ സർക്കാരിന് മുന്നിലുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കണമെന്ന് വാദിക്കുന്നവരും കൂടി വരികയാണ്. എന്നാൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയാതെ നിൽക്കുന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.