ന്യൂഡൽഹി: ഡല്‍ഹിയില്‍ വയോധികയെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കരണ്‍(19), സുര്‍ജീത്(19), ഷുഹൈബ്(18) എന്നിവരാണ് പിടിയിലായത്.
ചിത്തരഞ്ജന് പാര്‍ക്ക് മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. 67കാരിയായ വയോധികയുടെ പേഴ്സാണ് ഇവരുടെ വീടിന് മുന്നില്‍ വച്ച് മൂവര്‍ സംഘം ബലംപ്രയോഗിച്ച് തട്ടിയെടുത്തത്.
തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവര്‍ മോഷ്ടിച്ച പഴ്സിലുണ്ടായിരുന്ന പണം, മൊബൈല്‍ ഫോണ്‍, ഐഡി കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തി. സംഭവ സമയം ഇവർ സഞ്ചരിച്ച വാഹനവും പോലീസ് പിടികൂടി.