+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ജേ​ക്ക​ബ് സു​മ

കേ​പ്പ്ടൗ​ൺ: ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് അറിയിച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സു​മ. വി​ചാ​ര​ണ കൂ​ടാ​തെ ഒ​രാ​ളെ ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​ന്ന​ത് നി​യ​മ​
ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ജേ​ക്ക​ബ് സു​മ
കേ​പ്പ്ടൗ​ൺ: ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് അറിയിച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സു​മ. വി​ചാ​ര​ണ കൂ​ടാ​തെ ഒ​രാ​ളെ ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​ന്ന​ത് നി​യ​മ​ത്തെ അ​പ​ഹ​സി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് സു​മ പ​റ​ഞ്ഞു. ഇ​തി​നോ​ട​കം ത​ന്നെ താ​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് താ​ന്‍ ജ​യി​ലി​ല്‍ പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​സ​മി​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണു കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ഭ​ര​ണ​ഘ​ട​നാ കോ​ട​തി സു​മ​യ്ക്ക് 15 മാ​സ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. വി​ധി പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ സു​മ കോ​ട​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

2009-2018 കാ​ല​യ​ള​വി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സു​മ​യ്ക്കെ​തി​രേ നി​ര​വ​ധി അ​ഴി​മ​തി​ക്കേ​സു​ക​ളു​ണ്ട്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​ഞ്ചു ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ പോ​ലീ​സ് മ​ന്ത്രി അ​റ​സ്റ്റി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും വി​ധി റ​ദ്ദാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ജ​സ്റ്റീ​സ് സി​സി ഖാം​പെ​പെ നി​ർ​ദേ​ശി​ച്ചു. നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യ്ക്കു​മേ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ൻ വി​ധി ന​ട​പ്പാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.
More in Latest News :